കന്നഡ സിനിമയിൽ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി കരീന കപൂർ. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് ഒരു കന്നഡ സിനിമയിൽ നായികയാവണമെന്ന തന്റെ ആഗ്രഹം കരീന വെളിപ്പെടുത്തിയത്.
എനിക്ക് കന്നഡ ഭാഷ അറിയില്ല. പക്ഷേ, ഒരു ദിവസം ഞാൻ കന്നഡ ഭാഷയിൽ അഭിനയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- കരീന പറഞ്ഞു. ഭാഷ, മതം, പ്രാദേശിക അതിർത്തികൾ എന്നിവയുടെ വേർതിരിവില്ലാതെ ആളുകൾ ഒരുമിച്ച് പ്രവർക്കുന്ന മേഖലയാണ് സിനിമ. സിനിമ എന്റെ രക്തത്തിലുള്ളതാണ്. അത് തന്നെയാണ് എന്റെ അഭിനിവേശവും, താൻ ഒരിക്കൽ കന്നഡ സിനിമ ചെയ്യുമെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്നും കരീന കൂട്ടിച്ചേർത്തു.