ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ഇടവേളയെടുക്കുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച് രണ്ട് മക്കളുടെ അമ്മയായശേഷവും നായികയായി അഭിനയിക്കുന്ന താരമാണ് കരീന.
ഇപ്പോഴിതാ ഒടിടി ലോകത്തേക്കും എത്തുകയാണ് കരീന കപൂര്‍. നെറ്റ്ഫ്ളിക്സിന്റെ ജാനേ ജാന്‍ എന്ന ഷോയിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി.
പുതിയ സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന് പരിപാടികളുടെ തിരക്കിലാണ് കരീന ഇപ്പോള്‍. കഴിഞ്ഞ ദിവസം താരം പങ്കെടുത്തൊരു പരിപാടിയില്‍നിന്നു ള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വീഡിയോയില്‍ ദേശീയഗാനം ആലപിക്കുന്ന കരീനയാണുള്ളത്. എന്നാല്‍ ഈ വീഡിയോ കരീനയ്ക്ക് കനത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുക്കുന്നത്.
ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ കരീന ധരിച്ചിരിക്കുന്നത്. താരം ദേശീയഗാനം ആലപിക്കുമ്പോള്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുവെന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്ന പിഴവ്. നിരവധിപ്പേരാണ് താരത്തിനെതിരേ വിമര്‍ശനങ്ങളുമായി എത്തുന്നത്.
ആരെങ്കിലും ഇവള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുമോ ദേശീയ ഗാനം പാടുമ്പോള്‍ കൈ ചേര്‍ത്ത് പിടിക്കില്ലെന്ന് എന്നായിരുന്നു ഒരാളുടെ പ്രതികരണം.
ദേശീയഗാനം ആലപിക്കുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കണം. താരങ്ങള്‍ക്ക് ഇതൊന്നും അറിയില്ലെന്ന് ഇവള് വീണ്ടും തെളിയിച്ചിരിക്കുന്നു. അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാതെ തങ്ങളുടെ കുമിളയ്ക്കുള്ളില്‍ ജീവിക്കുന്നവരാണ് താരങ്ങള്‍ എന്നൊക്കെയാണ് കരീനയ്ക്കെതിരേ ഉയരുന്നു വിമര്‍ശനം.
നിരക്ഷരരായവര്‍ക്കുപോലും അറിയാം ദേശീയഗാനം ആലപിക്കുമ്പോള്‍ എങ്ങനെയാണ് നില്‍ക്കേണ്ടത് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.