ബോളിവുഡിൽ ഒരു കാലത്ത് വാർത്തയിൽ നിറഞ്ഞ പോരായിരുന്നു കരീന കപൂറിന്റെയും പ്രീതി സിന്റയുടേയും.
2003 ല്‍ പുറത്തിറങ്ങിയ കല് ഹോ ന ഹോ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന് നിഖില്‍ അദ്വാനി ആയിരുന്നു.
ഇപ്പോഴും ഒരുപാട് ആരാധകരുള്ള സിനിമയാണ് കല് ഹോ ന ഹോ. ഷാരൂഖ് ഖാന്, സെയ്ഫ് അലി ഖാന്, പ്രീതി സിന്റ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.
പ്രീതിയുടെ നൈന എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
എന്നാല്‍ നൈന ആകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു.
ധര്‍മ പ്രൊഡക്ഷന്‍സിന്റെ തലവനായ കരണ്‍ ജോഹര്‍ ചിത്രത്തിലെ നായിക വേഷം ആദ്യം ഓഫര്‍ ചെയ്തത് കരീനയ്ക്കായിരുന്നു.
എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ പിന്നീട് ഈ വേഷം അദ്ദേഹം പ്രീതി സിന്റെയ്ക്ക് നല്‍കുകയായിരുന്നു. ഇത് കരീനയെ സ്വാഭാവികമായും ചൊടിപ്പിക്കുകയായിരുന്നു.
പിന്നീട് കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ ആ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ദേഷ്യം വന്ന താന്‍ അതിന് ശേഷം കരണിന്റെ ഫോണ്‍ എടുക്കാതായെന്നും കരീന പറഞ്ഞിരുന്നു.
പിന്നീട് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ എത്തിയ പ്രീതി സിന്റയും സംഭവത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. കരീന കരുതുന്നത് ഞാന്‍ ആ വേഷം തട്ടിയെടുക്കുകയായിരുന്നു എന്നാണ്.
എന്നാൽ അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല എന്നാണ് പ്രീതി സിന്റ പറഞ്ഞത്. എന്തായാലും ഇപ്പോള്‍ ഇരുവര്‍ക്കുമിടയിലെ ശീതയുദ്ധം അവസാനിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തിട്ടുണ്ട്.
-പിജി