സെയ്ഫ് കരീന ദമ്പതികള്‍ക്ക് അഭിനന്ദനപ്രവാഹം; തൈമൂര്‍ അലിഖാന്‍ പട്ടൗഡി ഭാവിയില്‍ നടനാകുമോ അതോ ക്രിക്കറ്റ് താരമാകുമോ…

saif.jpg650കരീനകപൂര്‍-സെയ്ഫ് അലിഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത് ബോളിവുഡ് ആഘോഷിക്കുകയാണ്. കരീനയുടെ സഹോദരി കരീഷ്മ, സോനം കപൂര്‍, അമൃത അറോറ, കരണ്‍ ജോഹര്‍ എന്നിവരുള്‍പ്പെടെ നിരവധി ആളുകളാണ് ഇവര്‍ക്ക് ആശംസകളറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് ഇവരുടെ മകന് പേരിട്ടിരിക്കുന്നത്. ബെബോ എന്ന കരീനയുടെ ചെല്ലപ്പേരാണ് കൂടുതല്‍ ആളുകളും ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. എന്റെ ബെബോയ്ക്കു കുട്ടിയുണ്ടായതില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു കരണ്‍ ജോഹറിന്റെ ട്വീറ്റ്.

തങ്ങള്‍ക്കും കുഞ്ഞിനുംവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും എല്ലാവര്‍ക്കും ക്രിസ്മസ്, ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. സിനിമാ-ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന കുട്ടി ഭാവിയില്‍ അച്ഛനേപ്പോലെ ഒരു നടനാവുമോ അതോ പേരില്‍ അലിഖാന്‍ പട്ടൗഡി ഉള്ളതുകൊണ്ട് മുത്തശ്ശനേപ്പോലെ ഒരു ക്രിക്കറ്ററാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related posts