തന്റെ മകനെ ക്രിക്കറ്റ് താരമായി കാണാനാണ് ആഗ്രഹമെന്ന് ബോളിവുഡ് സുന്ദരി കരീന കപൂർ. സെയ്ഫ് അലിഖാൻ-കരീന കപൂർ താര ജോഡികളുടെ മകൻ തൈമൂറിനെക്കുറിച്ച് കരീന കപൂറിന്റെ പ്രതീക്ഷകൾ ഇങ്ങനെ പോകുന്നു.
താരജോഡികളുടെ മകനായതുകൊണ്ടു തന്നെ സിനിമയിൽ അഭിനയിച്ചിട്ടില്ലായെങ്കിലും തൈമൂർ ബോളിവുഡിലെ ലിറ്റിൽ സ്റ്റാറായി ഇതിനോടകം മാറിയിട്ടുണ്ട്. ജനിച്ചപ്പാൾ മുതൽ തന്നെ കുഞ്ഞ് തൈമൂറിന്റെ പിന്നാലെയായിരുന്നു പപ്പരാസി കണ്ണുകൾ. എവിടെ തിരിഞ്ഞാലും കാമറ കണ്ണകൾ കുഞ്ഞിന്റെ പിന്നാലെ പായും.
ആദ്യമൊക്കെ താരദന്പതികൾ ഇതിൽ മൗനം പാലിച്ചുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതയിൽ കൈ കടത്തുന്നതിനെ രൂക്ഷമായി തന്നെ വിമർശിച്ച് രംഗത്തുവന്നു. കാര്യങ്ങൾ ഇങ്ങനെയായാലും തൈമൂറിന് കൈനിറയെ ആരാധകർ ബോളിവുഡിന് അകത്തും പുറത്തുമുണ്ട്.
തൈമൂറിനെ മുത്തച്ഛൻ മൻസൂർ അലിഖാനെ പോലെ ക്രിക്കറ്റ് താരമാക്കണമെന്നാണ് കരീനയുടെ ആഗ്രഹം. റിയാലിറ്റി ഷോയായ ഡാൻസ് 7ലായിരുന്നു മകന്റെ ഭാവിയെ കുറിച്ച് താരം പറഞ്ഞത്. ഇന്ത്യൻ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന തൈമൂറിന്റെ ചിത്രം ബോളിവുഡ് കോളങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. കഴിഞ്ഞ ലോക കപ്പിൽ ഇന്ത്യ-പാക് മത്സരത്തിനു ശേഷമായിരുന്നു ഇന്ത്യൻ ജേഴ്സി ധരിച്ച് സല്യൂട്ട് ചെയ്യുന്ന തൈമൂറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതും വൈറലായതും.
തൈമൂർ ജനിച്ചതിനു ശേഷം സിനിമയിൽനിന്ന് അല്പം അകലം പാലിക്കുകയാണ് കരീന കപൂർ. സിനിമയ്ക്ക് ചെറിയ ഇടവേള കൊടുക്കുന്നുവെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് താരം. ടെലിവിഷൻ റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ വിധികർത്താവാണ് കരീന.