ബോളിവുഡിലെ മുന്‍കാല സുന്ദരി കരിഷ്മകപൂര്‍ ജുദ്വ 2വിലൂടെ വീണ്ടും ബോളിവുഡ് അഭിനയലോകത്തേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരിഷ്മ ജുദ്വ 2വിലൂടെ ബോളിവുഡില്‍ തിരിച്ചുവരുന്നുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ സജീവമായിരുന്നു.
ഇതുവരെ എന്റെ ജീവിതത്തില്‍ ഞാനൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടില്ല. എന്റെ കുടുംബം, കുട്ടികള്‍, എന്നെ സ്നേഹിക്കുന്നവര്‍ എന്നിവരോടൊപ്പം തുടരാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. ബോളിവുഡ് സിനിമയിലേക്കൊരു തിരിച്ചുവരവ് സംഭവിക്കുമോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പൊന്നും പറയാന്‍ കഴിയില്ല-താരം പറയുന്നു.
1991ല്‍ പ്രേം ക്വയ്ഡി എന്ന ചിത്രത്തിലൂടെയാണ് കരിഷ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1990കളില്‍ നിരവധി ഹിറ്റ് ചിത്രത്തിന്റെ ഭാഗമായി കരിഷ്മ മാറി. 2012ല്‍ വിക്രം ഭട്ടിന്റെ ഡയ്ഞ്ചറസ് ഇഷ്ഖ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1997ലെ ഹിറ്റ് ചിത്രമായ ജുദ്വയില് സല്‍മാനും കരിഷ്മ കപൂറുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.