നിരവധി ആരാധകരുള്ള വെബ് സീരീസാണ് കരിക്ക്. അതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വയ്ക്കുന്ന പ്രതിഭകളാണ്. ഇപ്പോഴിതാ കരിക്ക് ടീമിൽ നിന്നും ഒരു സന്തോഷ വാർത്ത പുറത്തു വന്നിരിക്കുകയാണ്. കരിക്കിലെ അഭിനേതാവ് കിരൺ വിവാഹിതനായി എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്. ആതിരയാണ് കിരണിന്റെ വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കല്യാണത്തിന്റെ വീഡിയോ കരിക്കിലെതന്നെ മറ്റൊരു അഭിനേതാവായ അർജുനാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചത്. കരിക്ക് താരങ്ങളായ അനു .കെ. അനിയന്, അര്ജുന് രത്തന്‍, ജീവന് സ്റ്റീഫന്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു.
എംടെക് കാരനായ കിരണ്‍ അഭിനയത്തോടുള്ള പാഷന് മൂലമാണ് കരിക്കിലെത്തുന്നത്. സ്കൂട്ടിലെ ശ്യാം കണ്ടിത്തറ, പ്ലസ്ടുവിലെ അനന്തു, തേര പാരായിലെ കെ.കെ ഒക്കെ എന്നിവ ജനപ്രീതി നേടിയ കിരണിന്റെ കഥാപാത്രങ്ങളാണ്.