ചവറ : ട്രോളിംഗ് നിരോധനം കഴിഞ്ഞ് നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളില്‍ നിന്നും ഇന്ന് പുലർച്ചെ മുതൽ ബോട്ടുകള്‍ മല്സ്യബന്ധനത്തിനുപോയി തുടങ്ങി. ഇന്ന് പുലർച്ചെ 12.30 മുതൽ കടലില്‍ പോയ ബോട്ടുകളില്‍ ചെറിയ ബോട്ടുകളും വള്ളങ്ങളും ഇന്നു രാവിലെ മുതല്‍ തീരത്തടുത്തു തുടങ്ങി. കഴിഞ്ഞ 52 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങിയതോടെയാണ് ബോട്ടുകള്‍ കടലിലേയ്ക്ക് പോയി തുടങ്ങിയത്.
അധികൃതര്‍ എത്തി നീണ്ടകര പാലത്തിന് കുറുകെ ബന്ധിച്ചിരുന്ന ചങ്ങല നീക്കിയതോടെയാണ് അര്‍ദ്ധരാത്രി മുതല്‍ മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലിറങ്ങിയത്. ഏതാണ്ട് പകുതിയോളം ബോട്ടുകള്‍ രാത്രിയില്‍ത്തന്നെ മത്സ്യബന്ധനത്തിനായി പോയിരുന്നു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കടലില്‍ പോയി തുടങ്ങി.നീണ്ടകര ,ശക്തിക്കുളങ്ങര എന്നിവിടങ്ങളിലേയ്ക്ക് അന്യദേശങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസത്തിനു മുമ്പേ എത്തിയിരുന്നു.
നിരോധന കാലത്തും പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ നിരോധന കാലത്തും പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ രീതിയില്‍ ഇത്തവണ മത്സ്യം ലഭിച്ചില്ല. മണ്‍സൂണ്‍ കാലം പോലും വറുതിയുടേതായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. ട്രോളിംഗിന്റെ അവസാന ദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ കിളിമീൻ പ്രത്യക്ഷപ്പെട്ടെങ്കിലും തൊഴിലാളികള്‍ പ്രതീക്ഷിച്ച രീതിയില്‍ മീന്‍ ലഭിച്ചില്ല.
കഴിഞ്ഞ കുറേ മാസത്തോളമായി കടലില്‍ മത്സ്യമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിരോധന കാലത്തും മീന്‍ കിട്ടാതെ പോയത് മേഖലയ്ക്ക് തിരിച്ചടിയായെന്ന് ബോട്ട് ഉടമകളും പറയുന്നു. കാര്യമായി മീന്‍ ലഭ്യത കുറഞ്ഞതോടെ ഈ മേഖല പ്രതിസന്ധിയിലാണ്. ബോട്ടുകള്‍ കടലിലിറങ്ങിയതോടെ ഹാര്‍ബറുകള്‍ സജീവമായി. ഈ മേഖലയിലെ വല ,റോപ്പ് ഉള്‍പ്പെടെ ഉള്ള സാധനങ്ങളുടെ വില കയറ്റവും ബോട്ടു മുതലാളിമാർക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന തരത്തിലേയ്ക്ക് പോയിരുന്നു.
ട്രോളിംഗ്ട്രോളിംഗ് കഴിഞ്ഞ ആദ്യ ദിനം ഇത്തവണയും ചാകര കാര്യമായി ലഭിച്ചില്ല. അർദ്ധരാത്രിയിൽ പോയ ബോട്ടുകൾ കടലിൽ പോയി തിരികെ ഹാർബറുകളിൽ എത്തിയത് കാര്യമായ മത്സ്യസമ്പത്തിലാതെയാണ്. ചിലബോട്ടുകൾക്ക് കരിക്കാടി കിട്ടിയെങ്കിലും ഒരു കുട്ടയ്ക്ക് 3500 രൂപ മുതൽ 4500 രൂപ വരെയാണ് വില വീണത്. വന്ന ബോട്ടുകൾക്കൊന്നും ഒരു ലക്ഷത്തിനു മുകളിൽ ലഭ്യമായില്ല. എടുത്ത് പറയത്തക്ക മീനുകൾ ഒന്നും രാവിലെ വന്ന ബോട്ടുകൾക്ക് ലഭ്യമായില്ല .