അപ്രതീക്ഷിത ഭാഗ്യം; ഒരു ഫോട്ടോ മതി ജീവിതം മാറി മറിയാന്‍

KARIM

ലോട്ടറിയുടെ രൂപത്തിലും മറ്റുമാണ് സാധാരണയായി ഭാഗ്യം കടന്നുവരാറ്. എന്നാല്‍ ബംഗ്ലാദേശി സ്വദേശിയായ 65 കാരന്‍ അല്‍ ഇസ്ലാം അബ്ദുള്‍ കരീമിന് ഭാഗ്യം എത്തിയത് അദ്ദേഹത്തിന്റെ തന്നെ ഒരു ഫോട്ടോയുടെ രൂപത്തിലാണ്. സ്വാഭാവികമായും കരീം അതില്‍ കുറേ നേരം കൊതിയോടെ തന്നെ നോക്കി നിന്നു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് വഴിത്തിരിവായത്. കരീം ഇങ്ങനെ ആഭരണങ്ങള്‍ നോക്കി നില്‍ക്കുന്നതിന്റെ ഫോട്ടോ ആരോ എടുക്കുകയും അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കളിയാക്കുകയും ചെയ്തു. ഇയാള്‍ക്ക് മാലിന്യം മാത്രം നോക്കിയാല്‍ പോരെ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്‌റ്് ചെയ്തത്.

എന്നാല്‍ ഈ ചിത്രം കാണാനിടയായ അബ്ദുള്ള അല്‍-ഖ്വഹാതാനി എന്ന മനുഷ്യസ്‌നേഹിക്ക് ഇയാളോട് അനുകമ്പ തോന്നി. പിന്നീട് നടന്നതെല്ലാം കരീമിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ കാര്യങ്ങളായിരുന്നു.കരീമിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അല്‍ ഖ്വഹാതാനി ട്വീറ്റ് ചെയ്യുകയും അത് 6500 പ്രാവശ്യം ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കരീമിനെ കണ്ടെത്തി, ആഭരണങ്ങള്‍, ഐഫോണ്‍, അരി, തേന്‍, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്, പണം തുടങ്ങി ധാരാളം സമ്മാനങ്ങളും അല്‍ ഖ്വഹാത നല്‍കി.

ഇതിന് പുറമേ സൗദിയിലെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പ്രത്യേകിച്ച് ട്വിറ്റര്‍ യൂസര്‍മാര്‍ കരീമിന് ഇപ്പോഴും സമ്മാനങ്ങള്‍ അയയ്ക്കുന്നുണ്ട്. ഫോട്ടോ എടുത്ത കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് കരീം പറഞ്ഞത്. തനിക്ക് ലഭിച്ച സമ്മാനങ്ങളുമായി കരീം നില്‍ക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. 700 റിയാല്‍ മാത്രമാണ് സൗദിയില്‍ കരീമിന്റെ പ്രതിമാസ ശമ്പളം. കരീമിനെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കും അയാളോട് കരുണ കാണിച്ചവര്‍ക്കും അല്‍ ഖ്വഹാത ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. കരീമിനെ കളിയാക്കിവര്‍ക്കുള്ള മധുരപ്രതികരം കൂടിയാണ് ഇതെന്ന് അല്‍ ഖ്വഹാത കൂട്ടിച്ചേര്‍ത്തു.

Related posts