കൊല്ലം :പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരും സാമ്പത്തികലാഭം മാത്രം നോക്കി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ കൂടുതൽ ദ്രോഹിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവർത്തി അവസാനിപ്പിച്ചേ മതിയാകുവെന്ന് കെപിസിസി നിർവാഹകസമിതി അംഗം ആർ.രാജശേഖരൻ .
അശാസ്ത്രീയ കരിമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും തിരമാലകളെ പ്രതിരോധിക്കാൻ കഴിവുള്ള ആലപ്പാട് തീരത്തെ സ്വാഭാവിക മണൽതിട്ട നഷ്ടപ്പെടുന്ന വഴി കടൽ തീരത്തേക്ക് കയറുകയും കിഴക്കൻ ഗ്രാമങ്ങളും അപ്പർ കുട്ടനാടിനെ വരെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആർ രാജ പ്രിയൻ, സമരസമിതി നേതാവ് ചന്ദ്രദാസ്, നിയാസ് ഇബ്രാഹിം, സുമേഷ് ആലപ്പാട്, ഉല്ലാസ് ആലപ്പാട്, അരുൺ കോട്ടയ്ക്കകം, രംജിത്ത് എന്നിവർ പ്രസംഗിച്ചു