ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കൻ വനത്തിൽ കരിമ്പുലിയുടെ സാന്നിധ്യം. 1909നു ശേഷം ഇവിടെ കരിമ്പുലിയെ കണ്ടിട്ടില്ല. വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രഞ്ജനുമായ വിൽ ബുറാർദ് ലൂകസ്, കെനിയയിലെ ലൈകിപിയ വൈൽഡർനസ് ക്യാംപിൽ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.
ലൈകിപിയ വൈൽഡർനസ് ക്യാംപിൽ വിഹരിക്കുന്ന മൃഗങ്ങളുടെ ചിത്രം പകർത്താൻ വിൽ നിരവധി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.
ഏഷ്യൻ രാജ്യങ്ങളിലാണ് കരിമ്പുലികളെ സാധാരണയായി കാണപ്പെടുന്നത്. കെനിയയിൽ കാണപ്പെട്ട കരിമ്പുലിയുടെ ചിത്രങ്ങൾ ആഫ്രിക്കൻ ജേണൽ ഓഫ് ഇക്കോളജിയിലാണ് വിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കരിമ്പുലിയും പുള്ളിപ്പുലിയും ഒരേ ഇനമാണ്. കരിമ്പുലിയുടെ ശരീരത്തിലും പുള്ളികൾ കാണാൻ കഴിയും. കരിമ്പിലിയിൽ നിന്നും പുള്ളിപ്പുലിയിൽ നിന്നും കരിമ്പുലികൾ ജനിക്കും.