തിരുവനന്തപുരം: നെയ്മീനും കരിമീനും ആവോലിയും അടക്കം ഏഴു മത്സ്യവിഭവങ്ങളടങ്ങിയ പായ്ക്കറ്റുമായി മത്സ്യഫെഡ് രംഗത്ത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് രുചിയുടെ പുതുമയേകാൻ ഏഴു മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണ് ഇന്നു മുതൽ ആറു ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വിതരണത്തിനായി എത്തിക്കുന്നതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
നെയ്മീൻ, ആവോലി, കരിമീൻ എന്നിവ കൂടാതെ അയല, വലിയ നത്തോലി, കൊഞ്ച്, ചൂര എന്നീ മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണു ലഭിക്കുന്നത്.ഏഴ് മത്സ്യങ്ങളടങ്ങിയ കിറ്റിന് 2000 രൂപയാണു വില. 500, 1000 രൂപയുടെ മറ്റു കോംബോ കിറ്റുകളും മത്സ്യഫെഡിന്റെ ഫിഷ് മാർട്ടുകൾ വഴി വിതരണം ചെയ്യും. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് പായ്ക്കറ്റിനു വില വ്യത്യാസം ഉണ്ടാകും.
തിരുവനന്തപുരം വികാസ്ഭവൻ, അന്തിപ്പച്ച ഫിഷ്റ്റേറിയൻ മൊബൈൽ മാർട്ട്, കൊല്ലം പൊടിയാടി, പത്തനാപുരം, ശക്തികുളങ്ങര, അന്തിപ്പച്ച ഫിഷ്റേറ്ററിയൻ മൊബൈൽ മാർട്ട്, കോട്ടയം, ഈരാറ്റുപേട്ട, അയർക്കുന്നം, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, പുതുപ്പള്ളി, പാലാ, പാന്പാടി, തിരുവാതുക്കൽ, വാകത്താനം, നെടുങ്കുന്നം, എറണാകുളം ചെട്ടിച്ചിറ, ഹൈക്കോടതി കവല, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പാക്കുട, പനമ്പള്ളി നഗർ, പിറവം, തേവര, തൃശൂർ അമല നഗർ, കോഴിക്കോട് അരയിടത്തുപാലം, തിരുവണ്ണൂർ എന്നിവിടങ്ങളിലാണ് ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ് വിതരണം.
മത്സ്യഫെഡിന്റെ അന്തിപ്പച്ച മൊബൈൽ ഫിഷറീസ് യൂണിറ്റിലും ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ് ലഭിക്കും. അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്: തിരുവനന്തപുരം- 9526041320, 9526041090, കൊല്ലം -9526041258, 9526041389, കോട്ടയം- 9526041296, എറണാകുളം- 9526041117, തൃശൂർ- 9526041397, കോഴിക്കോട്- 9526041499.