ക​രി​ങ്കൊ​ടി​യു​മാ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​നേ​രേ ചാ​ടു​ന്ന​ത് പ്ര​തി​ഷേ​ധ​മ​ല്ല; അ​വ​രു​ടെ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​ൻ അണികൾ ശ്രദ്ധിക്കണമെന്ന് മു​ഖ്യ​മ​ന്ത്രി


ക​ണ്ണൂ​ർ: ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു പ്ര​തി​ഷേ​ധ​ത്തി​നും ഈ ​സ​ർ​ക്കാ​ർ എ​തി​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​രി​ങ്കൊ​ടി​യു​മാ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​നേ​രേ ചാ​ടി​യാ​ൽ അ​ത് പ്ര​തി​ഷേ​ധ​മ​ല്ല.

ആ​ക്ര​മ​ണ​മാ​ണ്. അ​ത്ത​രം ആ​ക്ര​മ​ണം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചെ​റു​താ​വ​ണ​മെ​ന്നി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന ആ​ൾ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ അ​ത് മ​റ്റു​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കും.

ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ന് ചേ​ർ​ന്ന​ത​ല്ല ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ. ജ​ന​കീ​യ സ​ദ​സു​ക​ളെ ത​ക​ർ​ക്കാ​ൻ വ​രു​ന്ന ശ​ക്തി​ക​ളെ ജാ​ഗ്ര​ത​യോ​ടെ നോ​ക്കി​ക്കാ​ണാ​നും അ​വ​രു​ടെ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​നും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment