ഇടുക്കി: മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റിന് സമീപം കണ്ടത് കരിമ്പുലിയെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ജര്‍മ്മനിയില്‍നിന്നുള്ള വിനോദ സഞ്ചാര സംഘവുമായി പോയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച കരിമ്പുലിയെ കണ്ടത്.
ഇയാള്‍ മൊബൈൽ ഫോണിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കണ്ടത് കരിമ്പുലിയെ ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.
ഒന്നരവര്‍ഷം മുമ്പ് രാജമലയില്‍ വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ കരിമ്പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ചൊക്കനാട് ഭാഗത്തും കരിമ്പുലിയെ കണ്ടിരുന്നു.
ഈ പുലിയെ തന്നെയാണ് കഴിഞ്ഞ ദിവസവും കണ്ടതെന്നാണ് നിഗമനം. പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.