ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍).
വിവിധ സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിൽ. 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു.
ബീഹാർ 1,327, കേരളം 952, മധ്യപ്രദേശ് 712 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.
ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ ബാല്‍ സ്വരാജില്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.