താമരശേരി: പുത്തനുടുപ്പണിഞ്ഞ് പുതുമോടിയോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ മധുര സ്വപ്നങ്ങള്‍ കണ്ടുറങ്ങിയ ഏഴ് കരുന്നുകളടക്കം പതിനാലു പേരെ ഓര്മയാക്കിയ ദുരന്തം പെയ്തിറങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു.
2018 ജൂണ്‍ 14ന് പുര്‍ച്ചെ പെരുന്നാളാഘോഷിക്കാനുള്ള ഒരുക്കത്തിലിരിക്കുമ്പോഴാണ് അപ്രതീക്ഷിമായെത്തിയ ഉരുള്‍പൊട്ടലില്‍ ആര്ത്തൊലിച്ചെത്തിയ പാറക്കുട്ടങ്ങളും മരങ്ങളും ചെളിയും വന്നടിഞ്ഞ് വീടുകള്‍ അപ്രത്യക്ഷമായത്.
ഒന്‍പത് വീടുകള്‍ പൂര്‍ണ്ണാമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കറുകണക്കിന് കൃഷി ഭൂമി ഓലിച്ചുപോയി. സ്വന്തം ജീവന് മറന്ന് ഒടിക്കൂടിയ നൂറ്കണക്കിന് നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും കൈകോര്‍ത്താണ് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അഞ്ചു ദിവസം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 14 പേരെയും പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞ മണ്ണിനടിയില്‍ നിന്നും പുറത്തെടുക്കാനായത്.
ദുരന്തം നടന്ന അന്നുമുതല്‍ ഗ്രാമപഞ്ചായത്തും അതിന്റെ സര്‍വ്വ സംവിധാനങ്ങളും ദുരിതബാധിതരോട് ചേര്‍ന്ന് സര്‍ക്കാര്‍ സഹായം സമയബന്ധിതമായിതന്നെ നേടിക്കൊടുത്തതിനാല്‍ ദുഇന്നവര് സര്‍വ്വതും അതിജീവിച്ചു കഴിഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത 56 ലക്ഷം രൂപ എട്ട് ദിവസത്തിനകം നല്കി. ഉരുള്‍പൊട്ടലില്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്ന ഒമ്പതു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായമനുവദിച്ചു.
എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപികരിച്ച പുനരധിവാസ കമ്മിറ്റിയും സന്നദ്ധ സംഘടനകളും സഹായത്തിനെത്തി. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് തകര്‍ച്ചയുടെ തോതനുസരിച്ചുള്ള സഹായവും നല്കി.
വീടുകള്‍ ഭാഗികമായി തകര്‍ന്ന പതിനെട്ട് കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെയും എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗത്തിന്റെയും സഹായത്തോടെയും വീടുകള്‍ നിര്‍മിച്ചു നല്കി.
വെട്ടിഒഴിഞ്ഞതോട്ടത്തിനടുത്ത് ഇരൂള്കുന്നില് പുനരധിവാസ കമ്മിറ്റി 35 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1.6 ഏക്കര്‍ ഒരേക്കര്‍ സ്ഥലത്ത് അപകട ഭീഷണി നേരിടുന്നവര്‍ക്കായി വീട് നിര്‍മിക്കാനുള്ള പദ്ധതി പൂര്‍ത്തിയായിവരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ പണി പൂര്‍ത്തീകരിച്ച് വീടുകള്‍ കൈമാറാനായിരുന്നു പദ്ധതിയെങ്കിലും ലോക്ക്ഡൗണ്‍ വന്നതോടെ നിര്‍ത്തിവയ്ക്കേണ്ടി വന്നു .
ഇപ്പോള്‍ പണി പുനരാരംഭിച്ചിട്ടുണ്ട്. ഉടന്‍ പൂര്‍ത്തിയാക്കി വിടുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കുമെന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു.
പാറക്കൂട്ടങ്ങള്ക്കടിയില്പ്പെട്ട പിഞ്ചോമനകളുടേതുള്പ്പെടെ ഒരോരുത്തരുടേതായി അഞ്ചു ദിവസങ്ങള്‍ കൊണ്ട് മൃതദേഹങ്ങള്‍ പുറത്തെടക്കുമ്പോഴുള്ള കൂട്ട രോദനത്തിന്റെ മാറ്റൊലി കരിഞ്ചോല നിവാസികളുടെ കാതുകളില്‍ നിന്നും രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിട്ടൊഴിയുന്നില്ല. നിലയ്ക്കാത്ത കണ്ണീരോര്മ്മകളുമായാണ് ഓരോ കാല വര്‍ഷത്തെയും അതി ജീവിക്കുന്നത്.