ആലത്തൂർ: തരൂർ ഒന്ന് വില്ലേജിലെ ചിറക്കോട് വള്ളിയംകുന്ന് സർക്കാർ വനത്തോട് ചേർന്നുള്ള സ്വകാര്യ ഭൂമി യിലെ ക്വാറി വനത്തിനും മലന്പുഴ ജല സേചന കനാലിനും ഭീഷണിയാവുന്നു. കുന്ന് ഇടിച്ച് നിരത്തിയാണ് അടിഭാഗ ത്തെ പാറ പൊട്ടിച്ചെടുക്കുന്നത്.ഇക്കഴി ഞ്ഞ ഡിസംബർ മുതലാണ് മണ്ണ് നീക്ക ൽ തുടങ്ങിയത്.
ഇതിന് അനുമതിയു ണ്ടെന്നാണ് ഭൂമി പാട്ടത്തിനെടുത്തവർ പറയുന്നത്.ക്വാറിയിൽ നിന്നും ടോറ സിൽ കല്ല് കടത്തുന്നത് മലന്പുഴ കനാ ൽ ബണ്ടിലെ ടാർ ചെയ്തിട്ടില്ലാത്ത മണ്ണ് റോഡിലൂടെയാണ്.ഈ വഴി അമി തഭാരവാഹനങ്ങൾ ഓടിയാൽ കനാൽ ബണ്ട് തകരാനിടവരുമെന്നാണ് നാട്ടു കാർ പറയുന്നത്. മലന്പുഴ കനാൽവന്ന 1960 കാലഘട്ടത്തിൽ ബണ്ടിന്റെ സുര ക്ഷ കണക്കിലെടുത്ത് ബണ്ടിലൂടെ കാളവണ്ടിയെ പോലും സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല.
അന്പത്തിയഞ്ച് വർഷത്തിന് ശേഷം ടോറസ് പോലുള്ള അമിതഭാരവാഹനങ്ങൾ ഓടുന്നത് ബണ്ടിനും അതിലെ കലിങ്കിനും ഭീഷ ണിയുയരുന്നുണ്ട്.രണ്ട് വർഷം മുന്പ് ഇതേ കനാലിലാണ് വാഹനം ഓടാത്ത ഭാഗത്തെ ബണ്ട് പൊട്ടിയത്. പൊട്ടിയ ചെറിയ ഭാഗം നന്നാക്കാൻ ഒരു കോടി യോളം രൂപ സർക്കാറിന് ചെലവഴിക്കേ ണ്ടി വന്നു.
കനാൽ ബണ്ട് ഈ ഭാഗത്ത് പൊട്ടിയാൽ ആയിരക്കണക്കിന് ഏക്ക ർ നെൽകൃഷിയും ജനജീവിതവും ദുരി തത്തിലാകും. അപ്പോഴും ക്വാറിക്കാർ മറ്റൊരിടം തേടി പോകും .കഷ്ടവും ദുരിതവും നാട്ടുകാരായ പാവപ്പെട്ടവർ തന്നെ അനുഭവിക്കേണ്ടി വരും.കാടി നു മുകളിൽ ക്വാറിയുടെ ഭാഗത്ത് പാറ യ്ക്കു മുകളിലുണ്ടായിരുന്ന മണ്ണ് നീ ക്കിയത് അവിടെ തന്നെ കൂട്ടിയിട്ടിരി ക്കുകയാണ്.
മഴക്കാലത്ത് കുത്തിയൊ ലിച്ചാൽ കനാലിലാണ് ഇത് വന്നടിയു ക. അങ്ങിനെ വന്നാലും കനാലിൽ വെള്ളം കവിഞ്ഞൊഴുകി ബണ്ട്തകരാനിടവരും. വള്ളിയംകുന്ന് ഭാഗം ഉയരത്തിലായതു കൊണ്ട് കുന്നിന്റെ മുകളിൽ നടക്കുന്ന ഏതൊരു പ്രവർ ത്തിയും താഴെ അധിവസിക്കുന്ന ജന ങ്ങളെയായിരിക്കും ബാധിക്കുകയെ ന്നത് മലയോര ഗ്രാമവാസികളെ അലസോരപ്പെടുത്തുന്നു. എന്നാൽ നിസംഗതയോടെയാണ് അധികൃ തരുടെ നിലപാടും നടപടിയുമെന്നതാണ് വിചിത്രം.