തിരുവനന്തപുരം: വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പെണ്‍കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടതിന് കൂട്ടു നിന്നുവെന്നോരോപിച്ച് നിയമമന്ത്രി എ.കെ.ബാലനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
ഇന്ന് രാവിലെ പാളയത്ത് വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു.