താമരശേരി ചുരത്തിന്റെ പിതാവ് കരിന്തണ്ടന്റെ ജീവിതം ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കരിന്തണ്ടനായി വിനായകനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലീലാ സന്തോഷാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഈ സിനിമയെകുറിച്ചുള്ള വിവരങ്ങളറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴിതാ മറ്റൊരു വാർത്തയെത്തുന്നു.
കരിന്തണ്ടൻ എന്ന പേരിൽ തന്നെ ജി.കെ. ഗോപകുമാർ എന്നയാൾ രണ്ടാഴ്ച്ചകൾക്കു മുന്നേ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മുമ്പേ ഈ ടൈറ്റിൽ രജിസ്റ്റർ ചെയ്തതാണെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാറുടെ അവസ്ഥയാണ് കരിന്തണ്ടനെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.