കൊണ്ടോട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് കൊണ്ടോട്ടിക്ക് പുറമെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും കണ്ടെയ്ൻമെന്റ് സോണിലായി.
കൊണ്ടോട്ടി നഗരസഭയ്ക്ക് പുറമെ പള്ളിക്കൽ പഞ്ചായത്തിലെ ഒന്പത് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കിയതോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ടത്.
കരിപ്പൂർ വിമാനത്താവളം പള്ളിക്കൽ പഞ്ചായത്തിലും വിമാനത്താവള റോഡ് പൂർണമായും കൊണ്ടോട്ടി നഗരസഭ പരിധിയിലുമാണ് ഉൾപ്പെടുന്നത്. കരിപ്പൂരിൽ വിമാനങ്ങൾ കുറവായതിനാൽ യാത്രക്കാരുടെ തിരക്കില്ല.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പോലീസ് പരിശോധനയുണ്ട്. വിമാനത്താവള നുഹ്മാൻ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് തീർത്ത് പരിശോധന നടത്തുന്നുണ്ട്.
കൊണ്ടോട്ടി നഗരസഭ-പളളിക്കൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. വാഹനങ്ങളിൽ എത്തുന്നവരെ കൃത്യമായി ചോദ്യം ചെയ്താണ് വിട്ടയക്കുന്നത്.