ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ നാ​ളെ മു​ത​ൽ; വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​ര​ണം

കൊ​ണ്ടോ​ട്ടി: പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു നാ​ളെ സൗ​ദി എ​യ​ർ​ലെ​ൻ​സി​ന്‍റെ വ​ലി​യ വി​മാ​നം സ​ർ​വീ​സ് ആ​രം​ഭി​ക്കും. മ​ല​ബാ​റി​ന്‍റെ വി​ക​സ സ്വ​പ്ന​ങ്ങ​ൾ​ക്കു വ്യോ​മ​യാ​ന പാ​ത​യൊ​രു​ക്കു​ന്ന വ​ലി​യ വി​മാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വാ​സി​ക​ളും രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു സ്വീ​ക​രി​ക്കും.

ജി​ദ്ദ​യി​ൽ നി​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നു പു​റ​പ്പെ​ടു​ന്ന സൗ​ദി​യു​ടെ എ​സ്.​വി 746 വി​മാ​നം രാ​വി​ലെ 11.10 നാ​ണ് ക​രി​പ്പൂ​രി​ൽ വ​ന്നി​റ​ങ്ങു​ക. ആ​ദ്യ​സം​ഘ​ത്തി​ൽ സൗ​ദി എ​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ, സൗ​ദി കൗ​ണ്‍​സി​ൽ ജ​ന​റ​ൽ എ​ന്നി​വ​രു​മെ​ത്തും. 298 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​മാ​ന​ത്തി​ൽ ഇ​ന്ന​ലെ വ​രെ 258 പേ​ർ യാ​ത്ര​ക്കാ​രാ​യു​ണ്ട്. ഇ​ന്ന​ത്തോ​ടെ വി​മാ​ന സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​കും.

ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കു 32 കി​ലോ​യു​ടെ ര​ണ്ടു ബാ​ഗേ​ജും ഒ​ന്പ​തു കി​ലോ​യു​ടെ ഹാ​ൻ​ഡ് ബാ​ഗും എ​ക്ക​ണോ​മി​ക്് യാ​ത്ര​ക്കാ​ർ​ക്കു 23 കി​ലോ​യു​ടെ ര​ണ്ടു ബാ​ഗു​ക​ളും ആ​റു കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.17 ട​ണ്‍ കാ​ർ​ഗോ​യാ​ണ് വി​മാ​ന​ത്തി​ൽ അ​നു​വ​ദി​ക്കു​ക. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള സ​മ​യ​ത്ത് 20 കി​ലോ​വ​രെ കൊ​ണ്ടു​പോ​കും.

ആ​ദ്യ​വി​മാ​ന​ത്തെ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ക്കും. വി​മാ​ന​ത്തി​ലെ ക​ന്നി​യാ​ത്ര​ക്കാ​ർ​ക്കു പൂ​ക്ക​ളും പ്ര​ത്യേ​ക ഉ​പ​ഹാ​ര​വും ന​ൽ​കി​യാ​ണ് സ്വീ​ക​രി​ക്കു​ക. ക​രി​പ്പൂ​രി​ലെ​ത്തു​ന്ന വി​മാ​നം പി​ന്നീ​ട് എ​സ്.​വി 747 ആ​യി ഉ​ച്ച​ക്ക് 1.10ന് ​ജി​ദ്ദ​ക്ക് പ​റ​ക്കും. ആ​ദ്യ​സം​ഘ​ത്തി​ൽ ഇ​ന്ന​ലെ വ​രെ 276 പേ​ർ യാ​ത്ര​ക്കാ​രാ​യു​ണ്ട്.

അ​വ​സാ​ന വി​മി​ഷം സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​കും. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​മാ​ണ് ക​രി​പ്പൂ​രി​ൽ നി​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി എ​യ​ർ​ലെ​ൻ​സി​ന്‍റെ സ​ർ​വീ​സു​ണ്ടാ​വു​ക. ഇ​തി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ജി​ദ്ദ​യി​ലേ​ക്കും ചൊ​വ്വ, വെ​ള​ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദി​ലേ​ക്കു​മാ​യി​രി​ക്കും സ​ർ​വീ​സ്. ജ​നു​വ​രി​യി​ൽ സ​ർ​വീ​സ് വ​ർ​ധി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​രി​പ്പൂ​രി​ൽ റ​ണ്‍​വേ റീ​കാ​ർ​പ്പ​റ്റി​ങ്ങി​ന്‍റെ പേ​രി​ൽ 2015 മാ​ർ​ച്ച് 30മു​ത​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് റീ​കാ​ർ​പ്പ​റ്റി​ങ്ങ് ജോ​ലി​ക​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും റ​ണ്‍​വേ നീ​ളം വ​ർ​ധി​പ്പി​ക്കാ​തെ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു അ​നു​മ​തി ന​ൽ​കാ​നാ​കി​ല്ലെ​ന്നു വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ക​രി​പ്പൂ​രി​ന്‍റെ ചി​റ​കൊ​ടി​ഞ്ഞ​ത്. പി​ന്നീ​ട് രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, മ​ത, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പ്പ് സ​മ​ര​ത്തി​നൊ​ടു​വി​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു അ​നു​മ​തി ന​ൽ​കി​യ​ത്.

Related posts