കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒളിപ്പിച്ചു കടത്തിയ 578 ഗ്രാം സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 18 ലക്ഷത്തോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്.
ഇന്‍ഡക്ഷന്‍ കുക്കറിന്റെ ചൂടാക്കുന്ന പ്ലേറ്റിന്റെ ഭാഗത്ത് അതെ രൂപത്തില്‍ രണ്ട് സ്വര്‍ണക്കട്ടികള്‍ വൃത്തത്തില്‍ രൂപം മാറ്റിയാണ് എത്തിച്ചിരുന്നത്.
എകസ്റേ പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ബാഗേജിലിണ്ടായിരുന്ന കുക്കര്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ്് കളളക്കടത്ത് കണ്ടെത്തിയത്.പാത്ര രൂപത്തില്‍ അധിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. കരിപ്പൂരില്‍ ശനിയാഴ്ച ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 1.14 കോടി രൂപയുടെ സ്വര്‍ണം പിടികൂടികൂടിയിരുന്നു.
2.3 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. റാസൽഖൈമയില്‍ നിന്നുളള സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി സീനമോള്, കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് മിദ്ലാജ് എന്നിവരാണ് കളളക്കടത്തിൽ പിടിയിലായത്.