കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ.
കേസിൽ അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. ഇത് സംബന്ധിച്ച വാട്ട്സ്ആപ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണവും കൊലപാതകമായിരുന്നോയെന്ന സംശയമാണ് വീണ്ടും ഉയർന്നു വരുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത മരണം.