കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് കാരിയര്‍മാരെ തേടി ഗുണ്ടാ സംഘം ദേശീയ പാതയില്‍ മറഞ്ഞിരിക്കുന്നു. ഗള്‍ഫിലും നാട്ടിലുമായുളള സ്വര്‍ണക്കടത്തുകാരുടെ കുടിപ്പകയും ഒറ്റിക്കൊടിക്കലും മൂലം വിദേശ യാത്രക്കാര്‍ക്ക് പോലും ഭീതിയോടെയാണ് ഇത് വഴി കടന്നുപോകുന്നത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ ദേശീയ പാതയില്‍ നടക്കുന്ന നാലാമത്തെ ആക്രമണ സംഭവമാണ് ഇന്നലെ കൊട്ടപ്പുറം തലേക്കരയിലുണ്ടായത്. സമാനമായ രണ്ടു കേസുകളില്‍ കൊണ്ടോട്ടി പോലിസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു
. മറ്റൊരു കേസ് അന്വേഷണത്തിലുമാണ്. സ്വര്ണക്കടത്തുകാരനെന്ന സംശയത്തിലാണ് കര്‍ണാടക സ്വദേശിയായ അബ്ദുള്‍ നാസര്‍ ഷംസാദി (24) നെ ബൈക്കിലും കാറിലുമെത്തിയ സംഘം ഒമ്പതംഗ സംഘം ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊളളയടിച്ചത്.
സ്വര്‍ണമില്ലെന്ന് അറിയിച്ചിട്ടും വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ സംഘം വസ്ത്രങ്ങളടക്കം അഴിച്ച് പരിശോധിച്ച് കയ്യിലുളള പണവും രേഖകളും കവര്‍ന്ന് തേഞ്ഞിപ്പലത്ത് ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരി 24ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന അങ്ങാടിപ്പുറം സ്വദേശികളായ രണ്ടുപേരെ പാലക്കാട്-കോഴിക്കോട് ദേശീയപാത നെടിയിരുപ്പില്‍ വെച്ച് കാര്‍ അടക്കം കൊളളയടിച്ചിരുന്നു.
പിന്നീട് കാര്‍ ഒരുകിലോമീറ്റര്‍ അപ്പുറത്ത് ഉപേക്ഷിച്ച് ഇതിലുണ്ടായിരുന്ന 25 ലക്ഷത്തിന്റെ സ്വര്‍ണവുമായി ആറംഗ സംഘം കടന്നുകളയുകയായിരുന്നു.
ഒമാനില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങിയ കോഴിക്കോട് അത്തോളി സ്വദേശിയായ യാത്രക്കാരന് കരിപ്പൂര്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്ത് കടത്തിയ സ്വര്‍ണം വാങ്ങി മടങ്ങുകയായിരുന്നു അങ്ങാടിപ്പുറം സ്വദേശികളായ രണ്ടുപേരും.
ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ് ഇന്നലെ മറ്റൊരു സംഭവുമുണ്ടായത്. നാട്ടുകാരെപോലും ഭീതിപ്പെടുത്തുന്ന തരത്തില്‍ സിനിമ സ്റ്റൈലില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സര്‍ണ കവര്‍ച്ച അരങ്ങേറുന്നത്.
ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കടത്തുന്ന യാത്രക്കാരനെ കുറിച്ച് വ്യക്തമായ ധാരണയുളളവരാണ് വഴിയില്‍ വെച്ച് കൊളളയടിക്കാനെത്തുന്നത്. അനധികൃതമായി കടത്തിയ സ്വര്ണമാണെന്നുളളതിനാല് പലരും പോലീസില്‍ പരാതിയും നല്‍കാറില്ല. എന്നാല്‍ ആക്രമണം പെരുകിയതോടെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.