കൊണ്ടോട്ടി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. 16 പേരെ തിരിച്ചറിഞ്ഞു. രണ്ടുവിമാനപൈലറ്റുമരടക്കമാണ് ദുരന്തത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ 15 പേരുടെ നില ഗുരുതരമാണ്.
ഇവർക്ക് ആവശ്യമായ മെഡിക്കൽ സഹായം സർക്കാർ ഏർപ്പെടുത്തി. പരിക്കേറ്റവരിൽ മിക്കരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള 12 പേരുടെയും കോഴിക്കോട് ബീച്ച് ഗവ. ആശുപത്രിയിൽ ചികിത്സയിലുള്ള 16 പേരുടെയും നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എയർ ഇന്ത്യ മരിച്ചവർക്കും പരിക്കേറ്റവർക്കും ആവശ്യമായ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒൗദ്യോഗസ്ഥിരീകരണം വരാനിരിക്കയാണ്. മുഖ്യമന്ത്രി, ഗവർണർ, ചീഫ് സെക്രട്ടറി ഉൾപ്പടെ കരിപ്പൂരിൽ എത്തി. പ്രത്യോവിമാനമാർഗമാണ് എത്തിയത്. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും കരിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്്.
പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല ഏൽപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നു കരിപ്പൂരിലേക്കു ഷെഡ്യൂൾ ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്.
കൊണ്ടോട്ടികുന്നുംപുറം ക്രോസ് റോഡിനോട് ചേർന്നുളള സ്ഥലത്താണ് മംഗലാപുരം വിമാനാപകടത്തെ അനുസ്്മരിക്കുന്ന തരത്തിലുള്ള അതിദാരുണമായ അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് നടത്തുന്നതിനിടെയാണ് റണ്വേയിൽ നിന്നു 35 അടി താഴ്ചയിലേക്ക് വീണത്. യാത്രക്കാരും അഞ്ചു ജീവനക്കാരും അടക്കം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൂടുതൽ പേർക്ക് കോവിഡെന്നു സൂചന
കൊണ്ടോട്ടി: കരിപ്പൂരിൽ ദുരന്തത്തിൽപ്പെട്ട വിമാനയാത്രികരിൽ കൂടുതൽ പേർക്ക് കോവിഡ് കണ്ടെത്തി. മരിച്ച ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ പരിശോധന നടത്തിയവരിലാണ് കോവിഡ് കണ്ടെത്തിയത്.
ഇതിനെത്തുടർന്നു രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ മുഴുവൻ പേരോടും ക്വാറൈന്റിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. മരിച്ചവരിലും അപകടത്തിൽപ്പെട്ടവരിലും കോവിഡ് ടെസ്റ്റ് നടത്തും.
വിമാനജീവനക്കാർ അടക്കം 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 19 പേരാണ് മരിച്ചത്. 20 ലധികം പേരുടെ നില ഗുരുതരമായി തുടരുന്നു. 100ലേറെ പേർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മഞ്ചേരി, കോഴിക്കോട്, ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. കുട്ടികളും ഗർഭിണികളുമടക്കം യാത്രക്കാരായുണ്ട്.