കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിനായി എത്തിയ അന്വേഷണ സംഘങ്ങൾ മടങ്ങി.
വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ അഞ്ച് അംഗസംഘവും എയർപോർട്ട് അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുമാണ് അന്വേഷണം പൂർത്തിയാക്കി മടങ്ങിയത്.
അപകടം നടന്ന് തൊട്ടടുത്ത ദിവസം മുതൽ ഇന്നലെ വരെ അന്വേഷണത്തിന് എത്തിയത് കേരള പോലീസ് മുതൽ എയർപോർട്ട് അഥോറിറ്റിവരെയുളള വ്യത്യസ്ഥ സംഘങ്ങളാണ്. അപകടം കഴിഞ്ഞ് 15 ദിവസമായിട്ടും ഇതുവരെ ആരും അപകടത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
എയർഇന്ത്യയുടെ സംഘം മാത്രമാണ് നിലവിൽ കരിപ്പൂരിലുളളത്. കരിപ്പൂർ അപകടത്തിന്റെ കാരണം പുറത്ത് വിടണമെന്നാവശ്യം ശക്തമായതോടെ അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് കൈമാറാനുളള ശ്രമത്തിലാണ്.