സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന അപകടത്തില്‍ തകര്‍ന്ന ഇന്‍സ്ട്രുമെന്റല്‍ ലാനൻഡിംഗ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്)പുനര്‍ നിര്‍മാണത്തിന് ശേഷമുളള കാര്യക്ഷമത പരിശോധന നാളെ നടക്കും.
പ്രതികൂല കാലാവസ്ഥയിലും പൈലറ്റിനെ സുഗമമായ ലാന്‍ഡിംഗിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാൻഡിംഗ് സിസ്റ്റമാണ്(ഐഎല്‍എസ്)കാലിബറേഷന് വിമാനം ഉപയോഗിച്ച് പരിശോധിക്കുന്നത്.
ഡൽഹിയില്‍ നിന്നെത്തിയ വിമാനത്താവള അഥോറിറ്റിയുടെ കാലിബറേഷന് വിമാനമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ മാസം ഏഴിനുണ്ടായ വിമാനാപകടത്തില്‍ തകര്‍ന്ന റണ്‍വേ പത്തിലെ കിഴക്ക് ഭാഗത്തെ ഐഎല്‍എസിന്റെ കാലിബറേഷന് പരിശോധനയാണ് ചൊവാഴ്ച നടക്കുക.
ഇന്നലെ പടിഞ്ഞാറ് ഭാഗത്ത് റണ്‍വേ 28 ലെ ഐഎല്‍എസ് കാലിബറേഷന് വിമാനം പരിശോധിച്ചു. കഴിഞ്ഞ ദിവസം ഇതും തകരാറിലായിരുന്നു. കാലിബറേഷന് വിമാനം ചാഞ്ഞും ചെരിഞ്ഞും പറന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിലവിലുളള ഐഎല്‍എസ് പൂര്‍ണ സജ്ജമാണെന്ന് കണ്ടെത്തി.