സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: വലിയ വിമാനങ്ങളും അധിക സര്വീസുകളുമില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ ശൈത്യകാല വിമാന ഷെഡ്യൂള്‍ ആരംഭിക്കും.
സൗദി എയര്‍ലെെന്‍സ്, എയര്‍ഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങളും പുതിയ സര്വീസുകളുമില്ലാതെയാണ് ഇത്തവണത്തെ വിന്റര്‍ ഷെഡ്യൂള്‍. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് പുതിയ വിമാനങ്ങളും അധിക സര്‍വീസുകളും ഉള്‍പ്പെടുത്താതിരുന്നത്.
28 മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് വിന്റര്‍ ഷെഡ്യൂളിന്റെ കാലാവധി. ഏപ്രില്‍ ഒന്നുമുതലാണ് വേനല്‍ക്കാല പുതിയ ഷെഡ്യൂള്‍ പുറത്ത് വരിക.
പുതിയ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസിനാണ്. എയര്‍ അറേബ്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളും സര്‍വീസിനുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി താത്കാലികമായി നിര്‍ത്തലാക്കിയത്.
മഴക്കാലം കഴിഞ്ഞാല്‍ സര്‍വീസിന് അനുമതി നല്‍കുമെന്ന് അറിയിച്ചെങ്കിലും വിന്റര്‍ ഷെഡ്യൂളിലും സര്‍വീസില്ല. ജിദ്ദ,റിയാദ് മേഖലയിലേക്കായിരുന്നു സൗദിയുടെയും എയര്‍ഇന്ത്യയുടെയും വലിയ വിമാനങ്ങള്‍ സര്‍വീസിനുണ്ടായിരുന്നത്.