ക​രി​പ്പൂ​രിൽനി​ന്നു കൂ​ടു​ത​ൽ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍


കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ന്‍റെ അ​ബു​ദാ​ബി സ​ർ​വീ​സ് ഒ​ന്നാം തി​യ​തി മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക.

ബം​ഗ​ളൂ​രു​വി​ലും പു​തി​യ സ​ര്‍​വീ​സ് ന​ട​ത്തും. വി​മാ​ന അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ നി​ർ​ത്തിവച്ച എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് തി​രി​ച്ചുവ​രു​ക​യാ​ണ്. 300 പേ​ർ​ക്ക് വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് തി​രി​ച്ചെ​ത്തു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 2.20 ന് ​അ​ബു​ദാ​ബി​യി​ൽനി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 7.05 ന് ​ക​രി​പ്പൂ​രി​ലെ​ത്തും.രാ​ത്രി 9.30ന് ​കരിപ്പൂരിൽനിന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 12.05 അ​ബു​ദാ​ബി​യി​ലെ​ത്തും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ര്‍​വീ​സു​ക​ൾ എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് ആ​രം​ഭി​ക്കും.

ക​രി​പ്പൂ​രി​ൽനി​ന്ന് ബം​ഗളൂ​രുവിലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ര്‍​വീ​സ് 16 മു​ത​ൽ ആ​രം​ഭി​ക്കും. മ​റ്റ് വി​മാ​ന ക​മ്പ​നി​ക​ളും ക​രി​പ്പൂ​രി​ൽനിന്നു കൂ​ടു​ത​ൽ സ​ര്‍​വീ​സു​ക​ൾ ആ​രം​ഭി​ക്കും.

റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​നു​ള്ള പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. റ​ൺ​വേ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം പൂ​ർ​വ​സ്ഥി​തി​യി​ലാ​കൂ.

Related posts

Leave a Comment