കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു.
ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍നിന്നു സര്‍വീസ് നടത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. ഇതോടൊപ്പം ഗ്രേഡിംഗ് ജോലി കൂടി നടത്തി. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയായി പുനഃക്രമീകരിച്ചിരുന്നു.
മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.