ന​ന്മ​യി​ൽ നാ​ട് കൈ​കോ​ർ​ത്തു, ജീ​വ​ന്‍​പ​ണ​യം വ​ച്ചു​ള്ള ര​ക്ഷാ​ദൗ​ത്യം; എ​പ്പോ​ള്‍ വേ​ണേ​ലും തീ ​പ​ട​രാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം…

മ​ല​പ്പു​റം: വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​നു കോ​വി​ഡും ക​ന​ത്ത​മ​ഴ​യും അ​വ​ഗ​ണി​ച്ച് ജീ​വ​ന്‍​പ​ണ​യം വ​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു കൊ​ണ്ടോ​ട്ടി​ക്കാ​ര്‍ കൈ​കോ​ര്‍​ത്തു.

എ​പ്പോ​ള്‍ വേ​ണേ​ലും തീ ​പ​ട​രാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. ജീ​വ​ന്‍ പ​ണ​യം വെ​ച്ച് ആ​ളു​ക​ളെ വി​മാ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് കി​ട്ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി അ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ടി.

ബ്ല​ഡ് ബാ​ങ്കി​ന് മു​മ്പി​ല്‍ പാ​തി​രാ സ​മ​യ​ത്ത് ര​ക്തം കൊ​ടു​ക്കാ​ന്‍ യു​വാ​ക്ക​ള്‍ ഒ​ഴു​കി​യെ​ത്തി. ഹോ​സ്പി​റ്റ​ലി​ല്‍ രോ​ഗി​ക​ളെ മാ​റ്റാ​നും മ​റ്റു​കാ​ര്യ​ങ്ങ​ള്‍​ക്കും വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ഴി ഒ​രു​ക്കാ​നും നാ​ട്ടു​കാ​ര്‍ സ​ജീ​വ​മാ​യി​രു​ന്നു. കോ​വി​ഡി​നും മ​ഴ​ക്കെ​ടു​തി​ക്കും ഇ​ട​യി​ല്‍ മ​നു​ഷ്യ​ത്വ​ത്തി​ന്റെ മാ​തൃ​ക കാ​ട്ടു​ക​യാ​യി​രു​ന്നു കൊ​ണ്ടോ​ട്ടി​ക്കാ​ര്‍.

ക​ന​ത്ത​മ​ഴ​യി​ൽ വ​ലി​യൊ​രു പൊ​ട്ടി​ത്തെ​റി ശ​ബ്ദ​വും ആ​ര​വ​ങ്ങ​ളും കേ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ രാ​ത്രി വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടു കൂ​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കേ​ട്ട ശ​ബ്ദം ഏ​തോ ദു​ര​ന്ത​ത്തി​ന്‍റെ നി​ല​വി​ളി​യാ​ണെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു.

കോ​വി​ഡ് നാ​ളു​ക​ളു​ടെ ഭീ​തി​യും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ളു​മാ​യി ആ​ശ​ങ്ക​ക​ളു​മാ​യി ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്കു ദു​ര​ന്ത​ത്തി​ന്‍റെ സൂ​ച​ന​ക​ളു​മാ​യാ​ണ് ദു​ബാ​യി​ൽ നി​ന്നു​ള്ള വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​രി​സ​ര​വാ​സി​ക​ൾ അ​പ​ക​ട​ശേ​ഷം റെ​ണ്‍​വെ​യി​ലേ​ക്കു പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ട്ടി​ത്ത​ക​ർ​ന്ന വി​മാ​ന​ത്തി​ലേ​ക്കു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി എ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം അ​വ​രും ചേ​ർ​ന്നു.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും എ​ന്തു ചെ​യ്യ​ണ​മെ​ന്നോ അ​റി​യാ​തെ ആ​ളു​ക​ൾ പ​ക​ച്ചു നി​ന്ന നി​മി​ഷ​ങ്ങ​ൾ. വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ് മു​ന്നി​ലു​ള്ള​തെ​ന്ന​റി​ഞ്ഞ​തോ​ടെ ഓ​രോ​രു​ത്ത​രം ക​ഴി​യാ​വു​ന്ന സ​ഹാ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു വ​ന്നു. ഫോ​ണ്‍​വി​ളി​ക​ൾ നാ​ടെ​ങ്ങും പ​ര​ന്നു.

ആം​ബു​ല​ൻ​സു​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്ദേ​ശ​ങ്ങ​ൾ പോ​യി. ല​ഭ്യ​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ അ​പ്പോ​ഴേ​ക്കും വി​മാ​ന​യാ​ത്ര​ക്കാ​രെ കൊ​ണ്ടോ​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​ത്തു​ട​ങ്ങി. വൈ​കാ​തെ ആം​ബു​ല​ൻ​സു​ക​ളെ​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട്ടെ​യും മ​ഞ്ചേ​രി​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി.

വി​മാ​ന​ത്തി​ൽ നി​ന്നു ഇ​ന്ധ​നം ചോ​ർ​ന്നെ​ന്ന സം​ശ​യം ഇ​തി​നി​ടെ അ​പ​ക​ട​സ്ഥ​ല​ത്ത് ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ടാ​ങ്ക് ത​ക​രു​ക​യും ഉ​ട​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യും പ​തി​വാ​ണ്. എ​ന്നാ​ൽ മ​ഴ​മൂ​ലം അ​ന്ത​രീ​ക്ഷം ത​ണു​ത്തി​രു​ന്ന​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

Related posts

Leave a Comment