ഏറെനാളുകളായി ബോളിവുഡിൽ പ്രചരിക്കുന്ന ഗോസിപ്പാണ് നടി കരിഷ്മ കപൂറിന്റെ രണ്ടാം വിവാഹം. എന്നാൽ നടി ഇതുവരെയും സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മൗനം വെടിഞ്ഞ് സംസാരിച്ചിരിക്കുകയാണ് കരിഷ്മ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു ആസ്ക് മി എനിതിംഗ് എന്ന സെഷനിലൂടെ നടി അടുത്തിടെ ആരാധകരുമായും സംവദിച്ചിരുന്നു.
നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ? എന്നായിരുന്നു ആരാധകരിൽ ഒരാൾ നടിയോട് ചോദിച്ചത്. അതിന് ഡിപെൻഡ്സ് എന്നാണ് കരിഷ്മ മറുപടി നൽകിയത്. വിവാഹം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട് അതിൽനിന്നു മനസിലാക്കാം.
നാൽപ്പത്തിയൊമ്പതുകാരിയായ കരിഷ്മയുടെ വിവാഹ ജീവിതം വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. ഭർത്താവിൽനിന്നും അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും താൻ അനുഭവിച്ച ദുരിതങ്ങൾ കരിഷ്മ വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു.
ഒരു സത്രീയും അനുഭവിക്കാൻ പാടില്ലാത്ത അത്രത്തോളം ദുരിതം കരിഷ്മ അനുഭവിച്ചിരുന്നു. ബോളിവുഡിൽ ടോപ്പ് നായികയായി നിൽക്കുമ്പോഴാണ് 2003ൽ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.
വിവാഹത്തോടെ അഭിനയത്തിൽനിന്ന് ഇടവേളയെടുത്തു. പ്രതീക്ഷിച്ചൊരു ദാമ്പത്യജീവിതം കരിഷ്മയ്ക്ക് ലഭിച്ചിരുന്നില്ല. 2016ൽ ഇരുവരും വിവാഹമോചിതരായി. സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു.
സഞ്ജയുടെ ജീവിതരീതി ശരിയല്ലെന്നും മറ്റ് സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും ഒരു ഘട്ടത്തില്‍ കരീഷ്മ തുറന്ന് പറഞ്ഞു.സഞ്ജയ് കപൂർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് ഈ ആരോപണങ്ങള്‍ എന്നാണ് അന്ന് സഞ്ജയ് ഇതിനെതിരേ തിരിച്ചടിച്ചത്. കരിഷ്മയുമായുള്ള ബന്ധം വേർപ്പെടുത്തിയ സഞ്ജയ് പിന്നീട് പ്രിയ സച്ച്ദേവിനെ വിവാഹം ചെയ്തു. സഞ്ജയിൽ പിറന്ന മക്കളെ കരിഷ്മയാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.