കോൽക്കത്ത: ഐപിഎൽ 2018 സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം ദിനേശ് കാർത്തിക് നയിക്കും. ടീം മാനേജ്മെന്റ് ഞായറാഴ്ച ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടത്തി.
11-ാം സീസണിൽ കാർത്തിക്കോ റോബിൻ ഉത്തപ്പയോ ടീമിനെ നയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ സീസണ്‍വരെ ഗൗതം ഗംഭീറായിരുന്നു കോൽക്കത്ത ടീമിനെ നയിച്ചിരുന്നത്. എന്നാൽ ഇക്കുറി ഗംഭീറിനെ ടീം മാനേജ്മെന്റ് നിലനിർത്തിയില്ല. ഇതേതുടർന്നാണ് കാർത്തിക്കിലേക്കു ടീം എത്തിയത്.
ഈ വർഷം 7.8 കോടി രൂപ മുടക്കിയാണ് ഈ വർഷം നടന്ന ലേലത്തിൽ കാർത്തിക്കിനെ കോൽക്കത്ത ടീമിലെത്തിച്ചത്.