ക​രു​വ​ന്നൂ​ർ പു​ത്ത​ൻ​തോ​ട് ബ​ണ്ട് ഇ​ടി​യു​ന്നു; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ; അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കൗൺസിർ

ക​രു​വ​ന്നൂ​ർ: പു​ത്ത​ൻ​തോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ത​റ​ക്ക​ൽ അ​ന്പ​ല​ത്തി​നു അ​രി​കി​ലൂ​ടെ മൂ​ർ​ക്ക​നാ​ട്ടേ​ക്ക് പോ​കു​ന്ന കെ​എ​ൽ​ഡി​സി ബ​ണ്ട് റോ​ഡ് ത​ക​ർ​ന്ന് പു​ഴ​യി​ലേ​യ്ക്ക് വീ​ണു. ബ​ണ്ടി​നു​സ​മീ​പം നി​ന്നി​രു​ന്ന മ​ര​മ​ട​ക്കം ക​ട​പു​ഴ​കി​യാ​ണ് പു​ഴ​യി​ലേ​യ്ക്ക് വീ​ണ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്തും ഇ​വി​ടെ വ്യാ​പ​ക​മാ​യി ബ​ണ്ട് ഇ​ടി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും പ്ര​ദേ​ശ​ത്ത് ന​ട​ന്നി​ട്ടി​ല്ല.

പു​ത്ത​ൻ​തോ​ട് മു​ത​ൽ ചെ​മ്മ​ണ്ട വ​രെ​യു​ള്ള ബ​ണ്ടാ​ണി​ത്. ക​നാ​ലി​ന്‍റെ ര​ണ്ടു​വ​ശ​ത്തെ ബ​ണ്ടു​ക​ളും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ധാ​രാ​ളം വീ​ടു​ക​ളും ബ​ണ്ടി​ന് സ​മീ​പ​മു​ണ്ട്.​ സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ന്ധു ബൈ​ജ​ൻ, അ​ൽ​ഫോ​ണ്‍​സാ തോ​മ​സ് എ​ന്നി​വ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും, ബി​ജെ​പി ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ടി.​കെ. ഷാ​ജൂ​ട്ട​ൻ, മോ​ഹ​ന​ൻ തി​രു​മേ​നി, റെ​നീ​ഷ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രും പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts