പയ്യന്നൂര്‍: പ്രളയ ദുരന്തം സംഭവിച്ച മലപ്പുറം കവളപ്പാറയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി തിരിച്ചുവരവേ കാസര്‍ഗോഡ് സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവയും നാഷണൽപെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്. ഐഡിയല്‍ റിലീഫ് വര്‍ക്കേഴ്സിന്റെ പ്രവര്‍ത്തകരായ ആറു പേര്‍ക്കാണു പരിക്കേറ്റത്.
കാസര്‍ഗോഡ് പരവനടുക്കത്തെ മറിയംകാനം ഖലീലു റഹ്മാന് (45), വിദ്യാനഗറിലെ പിഎംകെ ഹൗസില്‍ നൗഷാദ്(45), ഡ്രൈവര്‍ കുമ്പളയിലെ നിലപിറം ഹൗസില്‍ അബ്ദുള്‍ ലത്തീഫ്(40), ഉപ്പള തജങ്കമൂലയിലെ ഫാഷന്‍ ഹൗസില്‍ മുഹമ്മദ് ഇല്ലിയാസ്(44), കുമ്പള മുട്ടം സ്വദേശി അല്ബുത്താന് ഹൗസില്‍ അഷ്റഫ് (50), നായന്മാര്മൂലയിലെ എന്‍.കെ. ഹൗസില്‍ അഹമ്മദ് ഷെരീഫ് (47) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലായിരുന്നു അപകടം. രണ്ടു ദിവസത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്കുശേഷം നാട്ടിലേക്കു തിരിച്ചു വരികയായിരുന്ന സംഘം സന്ദര്‍ശിച്ച ഇന്നോവ കാര്‍ കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.