തൃശൂർ: നാളെ കർക്കിടക വാവ്. ബലിതർപണത്തിന് പുഴകളിലും ജലാശയങ്ങളിലുമിറങ്ങുന്നവർ സൂക്ഷിക്കുക. ഒഴുക്കെല്ലായിടത്തും ശക്തമാണ്.
പതിവായി ബലിതർപണം നടക്കാറുള്ള കടവുകളിലെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ വെള്ളം പലയിടത്തും ഉയരാനാണ് സാധ്യത.
ജാഗ്രത മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ട്. നീന്തലറിയാത്തവരും കുട്ടികളും പരമാവധി ജലാശയങ്ങളിലേക്ക് അധികം ദൂരേക്ക് ഇറങ്ങാതെ സൂക്ഷിക്കണം.
ബലിതർപ്പണ കടവുകളിലുള്ള വോളന്റിയർമാരുടേയും ചുമതലപ്പെട്ടവരുടേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശിക്കുന്നു.