ഇനി ഔഷധക്കഞ്ഞിയുടെ കാലം! ഉ​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം ഇങ്ങനെ…

പ​​​ഴ​​​യ ത​​​ല​​​മു​​​റ മു​​​ത​​​ൽ ശീ​​​ലി​​​ച്ചു​​​വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ആ​​​ഹാ​​​ര രീ​​​തി​​​യാ​​​ണ് ക​​​ർ​​​ക്കട​​​ക മാ​​​സ​​​ത്തി​​​ലെ ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സേ​​​വ. ക​​​ർ​​​ക്ക​​​ട​​​ക മാ​​​സ​​​ത്തി​​​ൽ രോ​​​ഗ​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കൂ​​​ടു​​​ന്ന​​​തി​​​നും ദ​​​ഹ​​​ന​​​പ്ര​​​ക്രി​​​യ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തി​​​നും ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സ​​​ഹാ​​​യി​​​ക്കു​​​ന്നു.

ഔ​​​ഷ​​​ധ​​​ക്ക​​ഞ്ഞി​​​ക്കൂ​​​ട്ട് ഓ​​​രോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത അ​​​നു​​​സ​​​രി​​​ച്ച് ഇ​​​തു വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ന​​​വ​​​ര​​​യ​​​രി അ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ണ​​​ക്ക​​​ല​​​രി​​​യാ​​​ണ്.

ത​​​വി​​​ടു ക​​​ള​​​യാ​​​തെ​​​യു​​​ള്ള അ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഏ​​​റ്റ​​​വും ഉ​​​ത്ത​​​മം. ന​​​വ​​​ര​​​യ​​​രി ശ​​​രീ​​​ര​​​ത്തി​​​നു ബ​​​ലം കൂ​​ട്ടാ​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ ചെ​​​റു​​​പ​​​യ​​​ർ, ഉ​​​ഴു​​​ന്ന്, മു​​​തി​​​ര, ആ​​​ശാ​​​ളി അ​​​രി എ​​​ന്നി​​​വ​​​യി​​​ലും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. ഇ​​​വ​​​യെ​​​ല്ലാം വാ​​​ത​​​ദോ​​​ഷ​​​ത്തെ ശ​​​മി​​​പ്പിക്കു​​​ന്ന ഔ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണ്.

പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ളി​​​ൽ ചു​​​ക്ക്, കു​​രു​​മു​​​ള​​​ക്, തി​​​പ​​​ലി, ജീ​​​ര​​​കം, അ​​​യ​​​മോ​​​ദ​​​കം, ഉ​​​ലു​​​വ മു​​​ത​​​ലാ​​​യ​​​വ ചേ​​​ർ​​​ക്കാം. ഇ​​​വ ന​​​മ്മു​​​ടെ ദ​​​ഹ​​​ന പ്ര​​​ക്രി​​​യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും അ​​​ഗ്‌​​​നി​​​ദീ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ഉ​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം

ന​​​വ​​​ര​​​യ​​​രി ആ​​​വ​​​ശ്യ​​​ത്തി​​​ന് എ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​ത്തി​​​നു വെ​​​ള്ള​​​വും ചേ​​​ർ​​​ത്തു പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ൾ കി​​​ഴി​​​കെ​​​ട്ടി അ​​​തി​​​ലി​​​ട്ടു തി​​​ള​​​പ്പി​​​ച്ചു വേ​​​വി​​​ച്ചു തേ​​​ങ്ങാ​​​പ്പാ​​​ലും ചേ​​​ർ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം.
രു​​​ചി കൂ​​​ട്ടാ​​നാ​​യി ശ​​​ർ​​​ക്ക​​​ര​​​യോ, അ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ള്ളി, വെ​​​ളു​​​ത്തു​​​ള്ളി എ​​​ന്നി​​​വ നെ​​​യ്യി​​​ൽ താ​​​ളി​​​ച്ചോ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​താ​​​ണ്. (പ്ര​​​മേ​​​ഹ​​​രോ​​​ഹി​​​ക​​​ൾ നെ​​​യ്യ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​ത്).

ഉ​​​പ​​​യോ​​​ഗ​​​ക്ര​​​മം

രാ​​​വി​​​ലെ​​​യോ വൈ​​​കി​​​ട്ടോ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു നേ​​​രം ക​​​ഴി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​ത്.
ക​​​ഴി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​ഥ്യ​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ക. (മ​​​ത്സ്യ​​മാം​​​സാ​​​ദി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക) ക​​​ർ​​​ക്കട​​​ക മാ​​​സം മു​​​ഴു​​​വ​​​നാ​​​യും ഔ​​​ഷ​​​ധ​​​ക്ക​​ഞ്ഞി സേ​​​വി​​​ക്കു​​​ന്ന​​​തും ഏ​​​റെ ഉ​​​ത്ത​​​മ​​​മാ​​​ണ്.

ത​​​യാ​​​റാ​​​ക്കി​​​യ​​​ത്:
ഡോ.​​​വീ​​​ണ ടി. ​​​ത​​​ങ്ക​​​ച്ച​​​ൻ
(ഡോ. ​​​ട്വി​​​ൻ​​​സ് വേ​​​ദ ആ​​​യു​​​ർ​​​വേ​​​ദ
സി​​​ദ്ധ ഹോ​​​സ്പി​​​റ്റ​​​ൽ കോ​​​ത​​​ന​​​ല്ലൂ​​​ർ).

Related posts