ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം പിടിക്കാൻ ബിജെപിയും കോണ്‍ഗ്രസ്-ജെഡി-എസ് സഖ്യവും രംഗത്ത്. ബിജെപി അധികാരം പിടിക്കാനായി കോണ്‍ഗ്രസ്-ജെഡി-എസ് സഖ്യത്തിലെ എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തതായാണ് ആരോപണം.
നാല് ജെഡി-എസ് എംഎൽഎമാർക്കും അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരെയും രാജിവയ്പ്പിക്കാൻ നൂറ് കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
എംഎൽഎമാരെ രാജിവയ്പ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണസമിതി തലവൻ ഡി.കെ.ശിവകുമാറും ആരോപിച്ചിരുന്നു. അതേസമയം എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.