പൃഥ്വി നായകനായിരുന്നുവെന്ന് അറിഞ്ഞയുടന്‍ വിമലിനെ വിളിച്ചു ! മലയാളത്തില്‍ ആ സിനിമ നടക്കില്ലെന്ന് പൃഥി പറഞ്ഞു; കര്‍ണനെക്കുറിച്ച് വിക്രം പറയുന്നതിങ്ങനെ…

 

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം കര്‍ണനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ വിക്രം. ചിത്രത്തില്‍ വിക്രമാണ് കര്‍ണനായി അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് കരാറൊപ്പിട്ട ശേഷമാണ് പൃഥിരാജിനെ നായകനാക്കി അങ്ങനെയൊരു സിനിമ മലയാളത്തില്‍ ആലോചിച്ചിരുന്നു എന്ന കാര്യം അറിഞ്ഞതെന്ന് വിക്രം പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ ആര്‍.എസ്.വിമലിനോട് ഇക്കാര്യം അന്വേഷിച്ചിരുന്നു. ബജറ്റടക്കമുള്ള കാരണങ്ങളാല്‍ മലയാളത്തില്‍ ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണെന്നും ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു.

പൃഥി എന്റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥിയെ വിളിച്ചു സംസാരിച്ചു. തനിക്കു പ്രശ്‌നമില്ലെന്നും മലയാളത്തില്‍ ആ ബജറ്റില്‍ സിനിമ നടക്കില്ലെന്നുമാണ് പൃഥി പറഞ്ഞതെന്നും വിക്രം പറഞ്ഞു. ബിഗ് ബജറ്റിലാണ് ചിത്രം ഹിന്ദിയില്‍ ഒരുങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ വിശദാശങ്ങള്‍ അറിയാനാവൂ എന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ ആലോചനകള്‍ തുടങ്ങിയിട്ട് രണ്ടു മാസമായി. കര്‍ണന്‍ ഒരു തവണ തമിഴില്‍ ഇറങ്ങിയതു കൊണ്ട് ആദ്യം കഥയുമായി വിമല്‍ വന്നപ്പോള്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്‍ കഥ കേട്ടപ്പോള്‍ വ്യത്യസ്ഥത മനസിലായി. വിമല്‍ നല്ല സംവിധായകനാണെന്നും മൊയ്തീന്‍ ഇഷ്ടപ്പെട്ട സിനിമയാണെന്നും വിക്രം പറഞ്ഞു.

 

Related posts