ആര്.എസ് വിമല് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം കര്ണനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് വിക്രം. ചിത്രത്തില് വിക്രമാണ് കര്ണനായി അഭിനയിക്കുന്നത്. സിനിമയില് അഭിനയിക്കാമെന്ന് കരാറൊപ്പിട്ട ശേഷമാണ് പൃഥിരാജിനെ നായകനാക്കി അങ്ങനെയൊരു സിനിമ മലയാളത്തില് ആലോചിച്ചിരുന്നു എന്ന കാര്യം അറിഞ്ഞതെന്ന് വിക്രം പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള് തന്നെ സംവിധായകന് ആര്.എസ്.വിമലിനോട് ഇക്കാര്യം അന്വേഷിച്ചിരുന്നു. ബജറ്റടക്കമുള്ള കാരണങ്ങളാല് മലയാളത്തില് ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്ഷം മുന്പ് ഉപേക്ഷിച്ചതാണെന്നും ഒരു മലയാളം ചാനലിനു നല്കിയ അഭിമുഖത്തില് വിക്രം പറഞ്ഞു.
പൃഥി എന്റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥിയെ വിളിച്ചു സംസാരിച്ചു. തനിക്കു പ്രശ്നമില്ലെന്നും മലയാളത്തില് ആ ബജറ്റില് സിനിമ നടക്കില്ലെന്നുമാണ് പൃഥി പറഞ്ഞതെന്നും വിക്രം പറഞ്ഞു. ബിഗ് ബജറ്റിലാണ് ചിത്രം ഹിന്ദിയില് ഒരുങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ വിശദാശങ്ങള് അറിയാനാവൂ എന്നും വിക്രം കൂട്ടിച്ചേര്ത്തു.
ഈ സിനിമയുടെ ആലോചനകള് തുടങ്ങിയിട്ട് രണ്ടു മാസമായി. കര്ണന് ഒരു തവണ തമിഴില് ഇറങ്ങിയതു കൊണ്ട് ആദ്യം കഥയുമായി വിമല് വന്നപ്പോള് താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില് കഥ കേട്ടപ്പോള് വ്യത്യസ്ഥത മനസിലായി. വിമല് നല്ല സംവിധായകനാണെന്നും മൊയ്തീന് ഇഷ്ടപ്പെട്ട സിനിമയാണെന്നും വിക്രം പറഞ്ഞു.