കർണാടക: മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തിരച്ചിലിന്റെ ആറാം ദിവസമായ ഇന്ന് സൈന്യവുമിറങ്ങും.
ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.
ബെൽഗാമിൽ നിന്ന് ഉച്ചയോടെന നാൽപത് അംഗ സൈന്യം എത്തും. തിരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചു. പ്രദേശത്ത് മഴ പെയ്യുന്നതാണ് നിലവിലെ വെല്ലുവിളി.