കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. തുളസിഗരൈ എംഎല്‍എ സിദ്ധുനിയാംഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടം നന്ന ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത് നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിദ്ദു തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ കുല്‍ക്കര്‍ണിയെയാണ് പരാജയപ്പെടുത്തിയത്.