കേരള ബജറ്റില് പെട്രോളിനും ഡീസലിനും രണ്ടു രൂപ വര്ധിപ്പിച്ചത് വന് പ്രതിഷേധത്തിടയാക്കിയിരുന്നു.
സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്ധനയ്ക്ക് കളമൊരുങ്ങിയത്.
എന്നാല് അയല് സംസ്ഥാനങ്ങളില് ഇന്ധനവില കേരളത്തേക്കാള് കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്ഡുകളാണ് മലയാളി വാഹനങ്ങളെ ഇപ്പോള് അതിര്ത്തികളില് വരവേല്ക്കുന്നത്.
ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോര്ഡാണ് ഇപ്പോള് വീണ്ടുംം സമൂഹമാധ്യങ്ങളില് വൈറലായിരിക്കുന്നത്.
കേരള-കര്ണാടക അതിര്ത്തിയായ തലപ്പാടിയില് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില് ചര്ച്ചയായിരിക്കുന്നത്.
‘വെല്ക്കം ടു കര്ണാടക’ എന്നെഴുതിയ ഇന്ത്യന് ഓയില് പമ്പിന്റെ ബോര്ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള് നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഫ്ളക്സ് ബോര്ഡ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില് 95.52 രൂപയാണ് ഡീസലിന്റെ വില.
എന്നാല് കര്ണാടകയിലെത്തുമ്പോള് പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്.
നേരത്തെ കര്ണാടകയിലേക്ക് സര്വീസ് നടത്തുന്ന കെഎസ്ആര്ടിസി ബസുകള് ഡീസലിന് ഏഴു രൂപ കുറവായതിനാല് കര്ണാടകയില് നിന്ന് തന്നെ ഡീസലടിക്കാന് കെഎസ്ആര്ടിസി മാനേജ്മെന്റ് നിര്ദേശം നല്കിയിരുന്നു.
തമിഴ്നാട് അതിര്ത്തികളിലും സമാനമായ ക്യാമ്പെയ്നുമായി പമ്പുടമകള് രംഗത്തുണ്ടെന്നാണ് വിവരം.