ബംഗളൂരു: കർണാടകയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശിപാർശ. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് “അഞ്ജനാദ്രി’ എന്നാക്കും.
സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണു വിശ്വാസികൾ കരുതുന്നത്. ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്നു കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല.
കൊപ്പാളിലെതന്നെ മുനീറാബാദ് സ്റ്റേഷന്റെ പേര് “ഹുളിഗമ്മാ ദേവി’ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് “മഹാത്മാഗാന്ധി’ എന്നുമാക്കാനാണു ശിപാർശ. ഇതുമായി ബന്ധപ്പെട്ട ശിപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.