ബംഗളൂരു: കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സൗജന്യ വാഗ്ദാനങ്ങളെ വിമര്ശിച്ച് ഫേസ്ബുക്കില് കുറിപ്പെഴുതിയ അധ്യാപകന് സസ്പെന്ഷന്.
നിരവധി സൗജന്യങ്ങള് നല്കുന്നത് സംസ്ഥാനത്തെ കൂടുതല് കടബാധ്യതയിലേക്ക് തള്ളിവിടുമെന്നായിരുന്നു അധ്യാപകന്റെ വിമര്ശനം.
എസ്എം കൃഷ്ണയുടെ കാലത്ത് 3,590 കോടിയായിരുന്നു കടം. ധരം സിംഗിന്റെ കാലത്ത് 15,365 കോടിയും കുമാരസ്വാമിയുടെ കാലത്ത് 3,545 കോടിയും യെദിയൂരപ്പയുടെ കാലത്ത് 25,653 കോടിയും സദാനന്ദ ഗൗഡയുടെ കാലത്ത് 9,464 കോടിയും ഷെട്ടറുടെ കാലത്ത് 13,464 കോടിയും ആയിരുന്നെങ്കില് സിദ്ധരാമയ്യയുടെ കാലത്ത് 24,2000 കോടിയായിരുന്നെന്നും അധ്യാപകന് കുറിപ്പില് ആരോപിച്ചു.
പോസ്റ്റ് ശ്രദ്ധയില്പ്പെട്ട ഉടന് അധികൃതര് ഇയാളെ സസ്പെന്ഡ് ചെയ്തു. കര്ണാടക സിവില് സര്വീസ് ചട്ടപ്രകാരം അധ്യാപകന് ഇത്തരത്തില് അഭിപ്രായം പ്രകടിപ്പിക്കാന് പാടിലെന്ന് ചിത്രദുര്ഗ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര് കെ രവിശങ്കര് റെഡ്ഡി പറഞ്ഞു.