ന്യൂജഴ്സി: പതിമൂന്നുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്‍ട്രി സ്കൂള്‍ അധ്യാപികയായ ലോറ കരോൺ (28) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ച അധ്യാപിക കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
പതിമൂന്നുകാരന്റെ കുടുംബവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം മുതലെടുത്താണ് കരോണ്‍ കുട്ടിയെ പീഡിപ്പിച്ചത്. കരോണിന്റെ വീട്ടില്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാന്‍ അച്ഛൻ തീരുമാനിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കരോണിന്റെ മുറിയിലാണ് പലപ്പോഴും കുട്ടിയെ താമസിപ്പിച്ചിരുന്നത്.
പതിനൊന്ന് വയസ് മുതല്‍ കുട്ടിയെ കരോണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവന്നു. ഇതിനിടെ കുട്ടിയിൽനിന്നു ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടർന്നു കുഞ്ഞുമായുള്ള ചിത്രം കരോൺ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
തന്റെ മകനുമായി കുഞ്ഞിനുള്ള മുഖസാമ്യത്തിൽ സംശയം തോന്നിയ അച്ഛൻ പോലീസിനെ അറിയിക്കുകയും അന്വേഷണത്തിൽ പതിമൂന്നുകാരൻ ലൈംഗിക ചൂഷണത്തിന് ഇരയായെന്നു കണ്ടെത്തുകയുമായിരുന്നു.