കാർപൽ ടണൽ സിൻഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവർത്തനങ്ങൾ താറുമാറാകും എന്നതു വാസ്തവം തന്നെയാണ്.
കാർപൽ ടണൽ സിൻഡ്രോം, ഒരു ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു മുതൽ ഒരു കുപ്പിയുടെ അടപ്പ് തിരിച്ച് അടയ്ക്കുന്നതു പോലെയുള്ള ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും.
സ്ഥിരമായിആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.
അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയ ്ഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉൾപ്പെടെ കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാർപൽ ടണൽ സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു.
കംപ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കിൽ അമിതമായ ബലം, വൈബ്രേഷൻ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം.
ഏതു തരത്തിലുള്ള ജോലികൾ കാർപൽടണൽ സിൻഡ്രോമിനു കാരണമാകാം?
* ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികൾ.
* ധാരാളം കീബോർഡിംഗ് അല്ലെങ്കിൽ ഡാറ്റ എൻട്രി ആവശ്യമായ സാങ്കേതിക ജോലികൾ.
* നിർമ്മാണ പ്ലാന്റ് അസംബ്ലി ലൈൻ തൊഴിലാളികൾ.
* ക്ലീനിംഗ് പ്രൊഫഷണലുകൾ.
* ചിത്രകാരന്മാർ.
* നിർമാണത്തൊഴിലാളികൾ… മുഖ്യമായും കൈയിൽ ചുറ്റികയും കൈത്തണ്ടയിൽ വൈബ്രേറ്റ് ചെയ്യുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവർ.
ഇങ്ങനെയുള്ള വ്യക്തികളിലാണ് കാർപൽ ടണൽ സിൻഡ്രോം കൂടുതലായും കാണപ്പെടുന്നത്.
* കൈത്തണ്ടയുടെ നിരന്തരമായ പിരിമുറുക്കം മൂലം ഇരുചക്രവാഹനങ്ങൾ കൂടുതലായി ഓടിക്കുന്നവരിലും ഇത് കൂടുതലാണ്.
ഇലക്്ട്രോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ്
ഒരു വ്യക്തിയുടെ മെഡിക്കൽ പശ്ചാത്തലത്തിന്റെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കാർപൽ ടണൽ സിൻഡ്രോം ബാധിതരായ വ്യക്തികൾക്ക് നാഡീ ചാലക പഠനങ്ങളും (Nerve conduction studies) ഇലക്്ട്രോമിയോഗ്രാഫിയും ഉപയോഗിച്ച് ഇലക്്ട്രോ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താവുന്നതാണ്.
ഇലക്്ട്രോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് എന്നത് മീഡിയൻ നാഡിയിലെ ചാലക വേഗതയെ കൈയിൽ വിതരണം ചെയ്യുന്ന മറ്റ് ഞരമ്പുകളിലെ ചാലക വേഗതയുമായി താരതമ്യം ചെയ്യുക എന്നതാണ്.
കാർപൽ ടണൽ സിൻഡ്രോമിലെ പോലെ മീഡിയൻ നാഡി കംപ്രസ് ചെയ്യപ്പെടുമ്പോൾ, മറ്റ് ഞരമ്പുകളെ അപേക്ഷിച്ച് അതിന്റെ പ്രവർത്തനം കുറയുന്നു.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]