ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി നടന്നു

sabarimalakarppuramശബരിമല: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സന്നിധാനത്ത് ഇലെ മണ്ഡലപൂജയ്ക്ക് മുമ്പായുള്ള ദേവസ്വംജീവനക്കാരുടെ കര്‍പ്പൂരാഴി ആയിരക്കണക്കിന് അയ്യപ്പന്‍മാരുടെ സാന്നിധ്യത്തില്‍ നടന്നു. ദീപാരാധനയ്ക്കു ശേഷം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എിവര്‍ ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ ഓട്ടുരുളിയില്‍ ഒരുക്കിവച്ച കര്‍പ്പൂരം കത്തിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ ജയശങ്കര്‍, സ്‌പെഷല്‍ ഓഫീസര്‍ എന്‍ വിജയകുമാര്‍, ഫെസ്റ്റിവല്‍ കട്രോളര്‍ വി.എസ് ബൈജു, പിആര്‍ഒ മുരളി കോട്ടയ്കകം തുടങ്ങിയവര്‍ സിഹിതരായിരുന്നു.

കര്‍പ്പൂരാഴി കൊടിമരത്തിന് വലംവച്ച ശേഷം ഘോഷയാത്രയായി മാളികപ്പുറത്തേക്ക് നീങ്ങി. തുടര്‍ന്നു ഘോഷയാത്ര നടപ്പന്തല്‍ വഴി ആലിന്‍ചുവട്ടില്‍ തിരിച്ച് സന്നിധാനം സ്‌റ്റേജില്‍ എത്തി.അയ്യപ്പന്‍ പുലിപ്പുറത്ത് പോകുന്നതിന്റെ ദൃശ്യാവിഷ്‌കാരം ഘോഷയാത്രയില്‍ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. പന്തളംരാജാവ്, മന്ത്രി, വാവര്, വെളിച്ചപ്പാട്, ശിവന്‍, പാര്‍വതി, മഹിഷാസുരന്‍, നാരദന്‍, പുലി, കടുവ, മാന്‍ തുടങ്ങിയ വേഷങ്ങള്‍ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. കാവടി, ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവ അകമ്പടിയേകി. വേഷങ്ങള്‍ ഒരുക്കുന്നതിന് ജി.പുഷ്പകുമാര്‍ ഉള്‍പ്പടെയുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നേതൃത്വം നല്‍കി.

Related posts