നെല്ലുസംഭരണത്തിലെ അപാകത: കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു

pkd-nelluപാലക്കാട്: നെല്ലുസംഭരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പച്ചതേങ്ങ സംഭരണവും അട്ടിമറിച്ച ഇടതു സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രക്തസാക്ഷി മണ്ഡപത്തില്‍നിന്നും സിവില്‍സപ്ലൈസ് റീജണല്‍ ഓഫീസിലേക്ക്  കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് സി.ശിവരാജന്‍ കറ്റമെതിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് സിഎന്‍ആര്‍.ഗുപ്തന്‍ അധ്യക്ഷത വഹിച്ചു.

നെല്ലിന്റെ സംഭരണവില ക്വിന്റലിന് അറുപതുരൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി മൂന്നുമാസമായിട്ടും ആനുപാതികമായി സര്‍ക്കാര്‍ സംഭരണവില വര്‍ധിപ്പിക്കാതെയും നെല്ലുസംഭരണം തുടങ്ങാതെയും കയറ്റുകൂലി മില്ലുകാര്‍ നല്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിട്ടും കര്‍ഷകനില്‍നിന്നും വീണ്ടും കയറ്റുകൂലി നല്കാന്‍ നിര്‍ബന്ധിക്കുന്ന മില്ലുകാരുടെ നടപടിയിലും വ്യാപക പ്രതിഷേ ധമുയ ര്‍ന്നു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ എം.മുഹമ്മദ് ചെറൂട്ടി, കെ.വി.പ്രതീഷ്, കേശവന്‍കുട്ടി മേനോന്‍, വി.മോഹന്‍ദാസ്, ബി.ഇക്ബാല്‍, എം.സി.വര്‍ഗീസ്, സി.കെ.ഉണ്ണി, സി.സ്വാമിനാഥന്‍, എ.പൊന്നുക്കുട്ടന്‍, പി.കെ.പ്രിയകുമാര്‍, പി.ആര്‍.പ്രസാദ്, പി.സി.ബോബന്‍ മാട്ടുമന്ത എന്നിവര്‍ നേതൃത്വം നല്കി.

Related posts