കോട്ടയം: രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 10ന് നടക്കുന്ന ദേശീയ ഹർത്താലിനോടനുബന്ധിച്ചു കേരളത്തിൽ കരിദിനം ആചരിക്കും. കർഷക സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം പോലും കർഷകന് നിഷേധിക്കപ്പെടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
നാലു വർഷമായിട്ടും കർഷകസംഘടനകളെ ചർച്ചയ്ക്കുപോലും സർക്കാർ വിളിക്കുന്നില്ലെന്നും പറഞ്ഞു. എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്കു മിനിമം വില നിശ്ചയിക്കുക, കടബാധ്യതകൊണ്ട് വലയുന്ന കർഷകരെ സഹായിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സർക്കാരിന് സമർപ്പിക്കും.
സർക്കാരിന്റെ ഭാഗത്തുനിന്നും കർഷകരെ സഹായിക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ വിളവെടുപ്പ് നിർത്തിവയ്ക്കാൻ കർഷകർ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നാളെ കർഷകർ നിരാഹാരസമരം അനുഷ്ഠിക്കുമെന്നും കർഷകരുടെ പ്രതിസന്ധിക്ക് അറുതിവരുത്താൽ 14 ജില്ലകളിലും പൊതുവിചാരണ നടത്തുമെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് ഭാരവാഹികൾ പറഞ്ഞു.